Posted On
date_range Updated On
date_range കൊട്ടാരക്കരയിൽ വ്യാപക നാശം; നിരവധി വീടുകൾ തകർന്നു
കൊട്ടാരക്കര: കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കൊട്ടാരക്കര താലൂക്കിലെ വിവിധ വില്ലേജുകളിൽ വീടുകൾ പൂർണമായും ഭാഗികമായും തകരുകയും പല വീടുകളിലെയും കിണറുകൾ, മതിലുകൾ എന്നിവക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
ഓടനാവട്ടത്ത് ചെപ്ര രത്നാമംഗലത്തു വീട്ടിൽ രത്നമ്മയുടെ വീട് പൂർണമായും തകർന്നു. വെളിനല്ലൂർ 4 വീടുകൾ വാളകം 1, എഴുകോൺ 2, വെട്ടിക്കവല 1, കരീപ്ര 3, പവിത്രേശ്വരം 1, ചക്കുവരക്കൽ 1, മേലില 1, നിലമേൽ 2, ചടയമംഗലം 1,നെടുവത്തൂർ 1,ഇളമാട് 1, ഓടനാവട്ടം 5,കുമ്മിൽ 2 എന്നിങ്ങനെയാണ് തർന്ന വീടുകളുടെ കണക്ക്. ആകെ 6,78,500 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി കൊട്ടാരക്കര തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.