representational image
Posted On
date_range Updated On
date_range വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കൊച്ചുമകൻ അറസ്റ്റിൽ
കൊട്ടാരക്കര: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കൊച്ചുമകൻ അറസ്റ്റിലായി. നീലേശ്വരം ഇ.ടി.സി കല്ലുവാതുക്കൽ വിപിൻ ഭവനിൽ ത്രേസ്യാമ്മമേരി(86)യുടെ കഴുത്തിൽ കിടന്ന രണ്ട് പവൻ സ്വർണ മാല കവർന്ന കൊട്ടാരക്കര തൃക്കണ്ണമംഗലത്ത് സി.പി കുന്ന് ലക്ഷംവീട്ടിൽ അനിമോൻ (23) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 27ന് ഇയാൾ ത്രേസ്യമ്മമേരിയെ ആക്രമിച്ച് മാല കവരുകയായിരുന്നു. കൊട്ടാരക്കര എസ്.എച്ച്.ഒ ജോസഫ് ലിയോണിെൻറ നേതൃത്വത്തിൽ എസ്.ഐ ദീപു, സി.പി.ഒമാരായ ഷിബു കൃഷ്ണൻ, എസ്. സുധീർ, സഹിൽ, ശ്രീരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിനുശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ തെന്മലയിൽനിന്ന് പിന്തുടർന്ന് പുനലൂരിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.