അരുൾ രാജ്
Posted On
date_range Updated On
date_range എക്സൈസ് 1.6 കിലോഗ്രാം കഞ്ചാവ് പിടികൂടി
കൊട്ടാരക്കര: എക്സൈസ് റേഞ്ച് സംഘം നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊട്ടാരക്കര ജയരംഗം വീട്ടിൽ അരുൾ രാജി (30) നെ അറസ്റ്റ് ചയ്തു. ഇയാൾ മുൻ അബ്കാരി കേസ് പ്രതിയാണ്. റേഞ്ച് ഇൻസ്പെക്ടർ ബി. ദീപകിന്റെ നേതൃത്വത്തിൽ മൈലം കുന്നക്കര ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
എൻ.ഡി.പി.എസ് കേസ് ആണ് എടുത്തിരിക്കുന്നത്. ഷിലു , പ്രശാന്ത് പി. മാത്യൂസ്, സുനിൽ കുമാർ, സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതി, ജ്യോതിഷ്,ടോമി, രാഹുൽ എക്സൈസ് ഡ്രൈവർ മുബീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.