Posted On
date_range Updated On
date_range കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥി പിടിയിൽ
കൊട്ടാരക്കര: അരക്കിലോ കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥി പിടിയിൽ. കുന്നിക്കോട് കോട്ടവട്ടം ചെറുവള്ളിൽ പുത്തൻവീട്ടിൽ അമൽ (20) ആണ് പിടിയിലായത്.
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിറങ്ങവേ റൂറൽ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് പിടികൂടിയത്. കൊല്ലത്ത് ഉത്തരേന്ത്യൻ യൂനിവേഴ്സിറ്റി നടത്തുന്ന സബ് സെൻററിൽ എൻജിനീയറിങ് വിദ്യാർഥിയാണ് അമൽ.
ഇയാൾ കുറച്ചുനാളുകളായി പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. അടൂരിൽ നിന്ന് 10,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് പൊലീസിന് മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.