സമയത്ത് തുറന്നില്ല; റേഷൻ കട സസ്പെൻഡ് ചെയ്തു

കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ലെ ഓ​യൂ​ർ ചെ​ങ്കൂ​രി​ലെ റേ​ഷ​ൻ​ക​ട​യു​ടെ അം​ഗീ​കാ​രം സ​സ്പെ​ൻ​ഡ് ചെ​യ്തു. സ​മ​യ​ത്തി​ന് തു​റ​ക്കാ​തി​രു​ന്ന​തി​നാ​ണ്​ 237 ന​മ്പ​ർ റേ​ഷ​ൻ ക​ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ എ​സ്.​എ. സെ​യ്ഫ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഓ​ണം കി​റ്റ് വി​ത​ര​ണം, കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ കോ​വി​ഡ് സ​മാ​ശ്വാ​സ അ​രി​യു​ടെ വി​ത​ര​ണം തു​ട​ങ്ങി നി​ര​വ​ധി പൊ​തു​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മ്പോ​ൾ റേ​ഷ​ൻ​ക​ട മ​തി​യാ​യ കാ​ര​ണം ഇ​ല്ലാ​തെ അ​ട​ച്ചി​ട്ട​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം.

കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​മീ​പ​ത്തെ 232 ന​മ്പ​ർ റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് ഓ​ണ​ക്കി​റ്റും മ​റ്റ് ഏ​ത് റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും ഇ​ത​ര റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ളും ല​ഭി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കി​യ​താ​യി ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.