അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range കൊട്ടാരക്കര നഗരസഭ കൗൺസിലറെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ കൗൺസിലർ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ നാലുപേർ കൂടി പിടിയിലായി. കഴിഞ്ഞ 24 ന് രാത്രി കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ െവച്ചായിരുന്നു ആക്രമം.
ഒളിവിലായിരുന്ന പ്രതികളായ വില്ലൂർ മേലില ആശാഭവനിൽ അഭിലാഷ് (30), ഇരണൂർ രാജീവ് ഭവനിൽ രാജീവ് (27), വില്ലൂർ മേലില അഭിജിത്ത് ഭവനിൽ അഭിജിത്ത് (27), തൃക്കണ്ണമംഗൽ മറ്റത്ത് വിള പുത്തൻവീട്ടിൽ സതീഷ് കുമാർ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.