കൊ​ട്ടാ​ര​ക്ക​ര ധ​ന്യാ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ വെ​ള്ളി​മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ൾ

വ്യാപാര സ്ഥാപനത്തിൽ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി

കൊ​ട്ടാ​ര​ക്ക​ര (കൊല്ലം): ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ കൂ​ടു​കൂ​ട്ടി​യ വെ​ള്ളി​മൂ​ങ്ങ​ക​ളെ പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക് പു​ത്തൂ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന്യ ഫ​ർ​ണി​ച്ച​റി​ൽ​നി​ന്നാ​ണ്​ മൂ​ങ്ങ​ക​ളെ പ​ത്ത​നാ​പു​ര​ത്ത് നി​ന്നെ​ത്തി​യ ഫോ​റ​സ്​​റ്റ്​ സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ മൂ​ന്നോ​ടെ മു​ട്ട​യി​ട്ട് വി​രി​ഞ്ഞ ര​ണ്ട് വെ​ള്ളി​മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ൾ കൂ​ടോ​ടെ താ​ഴെ വീ​ണു. ക​ട​യു​ട​മ ഫാ​സി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന്​ പ​ത്ത​നാ​പു​രം ഡി.​എ​ഫ്.​ഒ ശ്യാ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്​​റ്റ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി മൂ​ങ്ങ​ക​ളെ ഏ​റ്റെ​ടു​ത്തു. വീ​ണ പ​രി​ക്കു​ക​ൾ ഭേ​ദ​മാ​ക്കി പ​റ​ക്ക​മു​റ്റു​മ്പോ​ൾ കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്ന് ഡി.​എ​ഫ്.​ഒ പ​റ​ഞ്ഞു. 

Tags:    
News Summary - Captured silver owls nesting in a trading post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.