Posted On
date_range Updated On
date_range ആക്രമണ കേസിലെ പ്രതി പിടിയില്‍
കൊട്ടാരക്കര: വയോധികയെയും കൊച്ചുമകളെയും ആക്രമിച്ച കേസിലെ പ്രതിയെ ഏഴുകോണ് പൊലീസ് അറസ്റ്റ് ചെയ്തു. കരീപ്ര വിളയില്‍ വീട്ടില്‍ കുട്ടന് എന്ന സന്തോഷ് (34) ആണ് അറസ്റ്റിലായത്.
എഴുകോണ്‍ കരീപ്ര ചരുവിളവീട്ടില്‍ രാധയെയും 12 വയസ്സുള്ള കൊച്ചുമകളേയും വീടുകയറി കൊടുവാള് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. രാധയുടെ മകളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയത് ചോദ്യംചെയ്തതാണ് വിരോധത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.