അഖിൽ രാജ്
കൊലപാതകശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിൽ
കൊട്ടാരക്കര: കൊലപാതകശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിൽ. കൊട്ടാരക്കര പത്തടിയിലെ കള്ള് ഷാപ്പിൽ യുവാവിനെ കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടി. കൊട്ടാരക്കര കോട്ടാത്തല ചരുവിള കിഴക്കതിൽ വീട്ടിൽ പാണ്ടൻ വിഷ്ണു എന്ന അഖിൽ രാജിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിൽപോയ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് കണ്ടെത്തുന്നതിന് പ്രയാസമുണ്ടാക്കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിചെയ്യുന്നതായി മനസ്സിലാക്കി. അവിടെയെത്തിയ പൊലീസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ വിപിനെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിക്കെതിരെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ മറ്റ് ക്രിമിനൽ കേസുകൾ നിലവിലുള്ളതായും പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടാരക്കര സി.ഐ ജയകൃഷ്ണൻ, എസ്.എസ്.ഐ പ്രദീപ്, എസ്.ഐ രാജൻ, സി.പി.ഒമാരായ അഭി സലാം, അൻസഫ് ഖാൻ, അരുൺ മോഹൻ, നഹാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.