അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളവിതരണം, സാംസ്കാരികം തുടങ്ങി കൊല്ലം മണ്ഡലത്തിെൻറ സമഗ്ര വികസനത്തെ സ്പർശിക്കുന്ന 12 ഓളം പ്രോജക്ടുകൾക്കായി ഏകദേശം 850 കോടി രൂപ അടങ്കലിലുള്ള വിവിധ പ്രോജക്ടുകളാണ് കിഫ്ബി വഴി നിർവഹണത്തിെൻറ വിവിധ ഘട്ടങ്ങളിലായിട്ടുള്ളത്.
*അടിസ്ഥാനസൗകര്യവികസനം - പെരുമൺ പാലം: 42 കോടി രൂപ അടങ്കലിൽ നടപ്പാക്കുന്ന പദ്ധതി. 44 കുടുംബങ്ങളിൽനിന്നും ഭൂമി ഏറ്റെടുക്കുന്നതിനായി 2.62 കോടി രൂപ അനുവദിച്ച് നൽകി. ഒക്ടോബർ മാസത്തോടെ നിർമാണം ആരംഭിക്കും.
ആശ്രാമം ലിങ്ക് റോഡ്- നാലാംഘട്ട വികസനം: 2017-18 ലെ കിഫ്ബിയിൽ നിന്നും 150 കോടി രൂപ വകയിരുത്തിയാണ് നടപ്പാക്കുന്നത്. കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സാമ്പത്തിക അനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.*ജില്ല ആശുപ്രതി, കൊല്ലം വിക്ടോറിയ ആശുപ്രതി എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തിയുള്ള രണ്ട് പദ്ധതികൾക്കാണ് അംഗീകാരം. ജില്ല ആശുപ്രതിക്ക് 189 കോടി രൂപയുെടയും വിക്ടോറിയ ആശുപ്രതിക്ക് 109 കോടി രൂപയുെടയും പദ്ധതികളാണ് നിലവിലുള്ളത്. പദ്ധതി നിലവിൽ കിഫ്ബിയുടെ സാങ്കേതിക പരിശോധനയിലാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.