കാപ പ്രതി കഞ്ചാവ് കേസിൽ പിടിയിൽ

കൊല്ലം: ഓപറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് നടപടികൾ ശക്തമാക്കി. കാപ്പാ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് സിറ്റി പരിധിയിൽ പ്രവേശിക്കുകയും കഞ്ചാവ് കേസിൽ ഉൾപ്പെടുകയും ചെയ്തയാളെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

കന്നിമേൽച്ചേരി പാവൂർക്കിഴക്കതിൽ വീട്ടിൽ സൂരജ്കൃഷ്ണൻ (24) ആണ് പിടിയിലായത്. സിറ്റിപരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിച്ചതിനും കടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 36 കേസുകൾ രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Kapa accused arrested in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.