IMORTANT റമദാൻ വിശേഷം

യാത്രികർക്ക്​ ആശ്വാസമായി ഇഫ്താർ ടെന്‍റ്​ (ചിത്രം) കൊട്ടിയം: വഴിയാത്രക്കാർക്ക് നോമ്പുതുറക്കുന്നതിനായി ഇഫ്താർ ടെന്‍റുമായി എസ്.കെ.എസ്.എസ്.എഫ്. കൊല്ലം ബൈപാസ് റോഡിലാണ് എസ്.കെ.എസ്.എസ്.എഫ് കുണ്ടറ മേഖലയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ ടെന്‍റ്​ ആരംഭിച്ചത്. അയത്തിൽ കഴിഞ്ഞാൽ പിന്നെ കാവനാട് പോകുന്ന ഭാഗത്ത് നോമ്പുകാരായ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ പള്ളികളോ മറ്റ് സൗകര്യങ്ങളോ ഇല്ല. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ്‌ അലി മുസ്‌ലിയാർ താഹാമുക്ക്, വർക്കിങ്​ സെക്രട്ടറി കബീർ കുറ്റിച്ചിറ, വിഖായ സംസ്ഥാന സമിതി അംഗം സിറാജ് പുതുമാസ്, നസ്​മുദ്ദീൻ മേക്കോൺ, സൈദലി എന്നിവരാണ്​ നേതൃത്വം നൽകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.