കൊട്ടിയം: ലേലം ചെയ്ത് വിൽക്കാനുള്ള നടപടികൾ നീളുന്നതിനാൽ കൊട്ടിയം പൊലീസ് സ്റ്റേഷൻ വളപ്പ് വാഹനങ്ങളുടെ ശവപ്പറമ്പായി മാറുന്നു. സ്റ്റേഷന്റെ പിറകുവശത്താണ് തൊണ്ടി വാഹനങ്ങൾ കുന്നുകൂടി കിടക്കുന്നത്. നിരവധി കേസുകളിലായി പിടിച്ച വാഹനങ്ങളാണ് ഇവിടെ കാടുകയറി കിടക്കുന്നത്. വർഷങ്ങളായി കിടക്കുന്ന വാഹനങ്ങളിൽ ഇഴജന്തുക്കൾ താവളമാക്കിയിട്ടുണ്ട്. സ്റ്റേഷനിൽ എത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് ഇവ ഉണ്ടാക്കുന്നത്.
വർഷാവർഷം പൊലീസ് ഡിപ്പാർട്ട്മെന്റ് ഇടപെട്ട് ഇത് ലേലം ചെയ്തു കൊടുക്കാറുണ്ടായിരുന്നു. എന്നാൽ എട്ടു വർഷമായി ലേലം നടക്കാതെ തൊണ്ടിയായി പിടിക്കുന്ന വാഹനങ്ങൾ ഇവിടെ കുന്നു കൂടിയിരിക്കുകയാണ്. കാട് മൂടി വാഹനങ്ങൾ കാണാൻ പറ്റാത്ത അവസ്ഥയിലാണ്. തൊണ്ടിയായി പിടിക്കുന്ന വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് പൊലീസുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.