ഷാൻ
കരുനാഗപ്പള്ളി: മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കല്ലേലിഭാഗം പുതിയവീട്ടിൽ വടക്കതിൽ ഷാൻ (44) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം മാരാരിതോട്ടത്ത് വെച്ച് പ്രതി നൗഫൽ എന്ന യുവാവിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. അത് കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതി നൗഫലിനെ ചെകിടത്തടിക്കുകയും കൈയിൽ കരുതിയ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നു.
കൈകൊണ്ട് തടഞ്ഞതിനാൽ നൗഫലിന് ഇടത് കൈക്കാണ് പരിക്കേറ്റത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മാളിയേക്കൽ ബിവറേജസ് ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ജയേഷ്, ആഷിഖ്, സുരേഷ് കുമാർ, എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.