രാഹുൽ, അരുൺ
കൊല്ലം: ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രാമം വൈദ്യശാല നഗർ പനച്ചിലഴികത്ത് വീട്ടിൽ അരുൺ(29), കൊല്ലം ആശ്രാമം വൈദ്യശാല നഗർ, പനവിള വടക്കതിൽ വീട്ടിൽ കരുമാടി (രാഹുൽ -26) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം എ.സി.പി ഷെരീഫിന്റെ മേൽനോട്ടത്തിലുള്ള കൊല്ലം സബ ഡിവിഷൻ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്.
കൊല്ലം ജില്ല അശുപത്രിയിൽ എത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. 3.62 ഗ്രാം എം.ഡി.എം.എ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് അരുൺ എന്ന് പൊലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുളള സംഘവും എസ്.ഐമാരായ രഞ്ജു, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.