അഹന
Posted On
date_range Updated On
date_range കരാട്ടെ പരിശീലനത്തിനിടെ പെൺകുട്ടിയുടെ മരണം; ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്
അഞ്ചൽ: കരാട്ടേ പരിശീലനകേന്ദ്രത്തിൽ പെൺകുട്ടി കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയ്-സിനി ദമ്പതികളുടെ മകൾ അഹന ബിനോയി (11) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മാതാവിനോടൊപ്പം അഞ്ചലിലെ കരാട്ടേ പരിശീലന കേന്ദ്രത്തിലെത്തിയ അഹാന പരിശീലനത്തിനിടെ വയറുവേദനയും ചർദിയുമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ട് മണിയോടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.