മിനി ലോറിയിൽ ഇടിച്ച കാർ നിർത്തിയിട്ട പിക്കപ് വാനിൽ ഇടിച്ചപ്പോൾ
പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കടയ്ക്കാമൺ നാരങ്ങാപ്പുറത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയായിരുന്നു അപകടം. തമിഴ്നാട്ടിലെ പാവൂർ സത്രത്തിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പച്ചക്കറിയുമായി പോയ മിനിലോറിയും കോഴിക്കോട്ടുനിന്ന് അഞ്ചൽ ഭാഗത്തേക്ക് തുണിയുമായി പോയ സ്വകാര്യ കാറുമാണ് കൂട്ടിയിടിച്ചത്. തുടർന്ന് കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മീൻ കയറ്റിവന്ന പിക്കപ് വാനിലും ഇടിച്ചു.
പച്ചക്കറി കയറ്റിവന്ന ലോറിയിൽ എതിരെ അമിതവേഗതയിൽ എത്തിയ കാർ ഇടിക്കുകയും നിയന്ത്രണം വിട്ട കാർ തെന്നി മാറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ പച്ചക്കറി കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞു. ലോറി ഡ്രൈവർ കാർത്തിക്, ക്ലീനർ കുമാർ, കാറിലുണ്ടായിരുന്ന റിയാസ്, പിക്കപ്പ് വാനിലെ നിഷാദ്, നിഹാസ് എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും അഗ്നി രക്ഷസേന പ്രവർത്തകരും രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.