കിണറ്റിൽവീണ വയോധികക്ക് പുതുജീവൻ നൽകി അഗ്നിരക്ഷാസേന

ശാ​സ്താം​കോ​ട്ട: കി​ണ​റ്റി​ൽ മ​രി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ വി​ധി എ​ഴു​തി​യ വ​യോ​ധി​ക​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി അ​ഗ്നി​ര​ക്ഷാ​സേ​ന. ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം അ​ഞ്ജ​നം വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​രി​യാ​ണ് (61) സ്വ​ന്തം പു​ര​യി​ട​ത്തി​ലെ 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് കൃ​ഷ്ണ​കു​മാ​രി​യെ കി​ണ​റ്റി​ൽ ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്. തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്നും ഗ്രേ​ഡ് എ.​എ​സ്.​ടി.​ഒ സ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ദു​ർ​ഘ​ട​ക​ര​മാ​യ കി​ണ​ർ ആ​യി​രു​ന്നി​ട്ടും ഓ​ഫി​സ​ർ​മാ​രാ​യ ടി.​എ​സ്. ര​തീ​ഷ്, ഇ. ​സ​ണ്ണി എ​ന്നി​വ​ർ സാ​ഹ​സി​ക​മാ​യി ഇ​റ​ങ്ങി കൃ​ഷ്ണ​കു​മാ​രി​യെ റെ​സ്ക്യൂ നെ​റ്റി​ന്റെ​യും സേ​ഫ്റ്റി ബെ​ൽ​റ്റി​ന്റെ​യും സ​ഹാ​യ​ത്താ​ൽ ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബോ​ധ​മി​ല്ലാ​ത്ത ഇ​വ​ർ​ക്ക് അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ സി.​പി.​ആ​ർ കൊ​ടു​ത്തു. തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ ഷാ​ന​വാ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ ഡ്രൈ​വ​ർ ജ​യ​പ്ര​കാ​ശ്, ഹോം ​ഗാ​ർ​ഡ് ശ്രീ​കു​മാ​ർ, ബി​ജു എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - fire rescue team gave a new life to an elderly woman who fell into a well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.