സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മ​ക​െൻറ ക​ഴു​ത്ത​റു​ക്കാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്​​റ്റി​ൽ

ഓ​യൂ​ർ: സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മ​ക​െൻറ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വി​നെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​ള​മാ​ട് ചെ​റു​വ​ക്ക​ൽ ഇ​ള​വൂ​ർ മു​ടി​യ​ന്നൂ​ർ പ​ള്ളി​ക്ക് സ​മീ​പം ബി​ജു​ഭ​വ​നി​ൽ ബി​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ രാ​വി​ലെ ഉ​റ​ക്ക​മു​ണ​ർ​ന്ന്​ മു​റി​യി​ൽ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് പി​റ​കി​ലൂ​ടെ എ​ത്തി തോ​ളി​ൽ പി​ടി​ച്ച് സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് വീ​ശു​​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞ് മാ​റി​യ​തി​നാ​ൽ മു​റി​വ് മാ​ര​ക​മാ​യി​ല്ല. പി​ന്നീ​ട് ഇ​യാ​ൾ വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​രോ​ടും അ​ക്ര​മ​സ്വ​ഭാ​വം കാ​ട്ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​യ​ൽ​വാ​സി​ക​ളാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ന്ന ബി​ജു അ​സ​ഭ്യം പ​റ​ഞ്ഞ് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും കു​ട്ടി​ക​ളെ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ബി​ജു​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - father tried to cut son neck with a surgical blade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.