Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത കുട്ടിയെ തലക്കടിച്ച പിതാവ് പിടിയിൽ
കിളികൊല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ തലക്കടിച്ച് പരിക്കേൽപിച്ച പിതാവിനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് കീഴൂട്ടത്ത് വടക്കതിൽ വീട്ടിൽ താമസിക്കുന്ന മുപ്പത്തിയാറുകാരനാണ് പിടിയിലായത്.
13 വയസ് പ്രായമുള്ള മകന്റെ തലയുടെ പുറകുവശം ഭിത്തിയിൽ ഇടിച്ച് മുറിവേൽപ്പിച്ചതാണ് കേസ്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി. അനീഷ്, വി. സ്വാതി, ജയൻ സക്കറിയ, എ.എസ്.ഐമാരായ സി. സന്തോഷ്കുമാർ, സി. ജിജു, സി.പി.ഒമാരായ എസ്. സിജു, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.