Posted On
date_range Updated On
date_range വ്യാജ പാസ്പോർട്ട്; സഹായം നൽകിയയാൾ അറസ്റ്റിൽ
െകാല്ലം: ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വ്യാജ വിലാസത്തിൽ പാസ്പോർട്ട് നേടി അതുപയോഗിച്ച് വിദേശത്ത് ജോലി സമ്പാദിച്ച കേസിൽ സഹായം നൽകിയയാൾ അറസ്റ്റിൽ.
തിരുവനന്തപുരം തോന്നയ്ക്കൽ വേങ്ങോട് സൊസൈറ്റി ജങ്ഷനുസമീപം എം.ആർ.എസ് മൻസിലിൽ ഷാനവാസ് ആണ് കൊല്ലം ക്രൈംബ്രാഞ്ചിെൻറ പിടിയിലായത്. പാസ്പോർട്ട് നേടിയ പരവൂർ പൂതക്കുളം സ്വദേശി സുനിൽകുമാറിനെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
സിറ്റി പൊലീസ് മേധാവി ടി. നാരായണെൻറ നിർദേശപ്രകാരം ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമീഷണർ ഇ.പി. റെജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബി. അനിൽകുമാർ, ബി.എസ്. അനിൽകുമാർ, പൊലീസുകാരായ പ്രേംകുമാർ, റജീനാബീവി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.