Posted On
date_range Updated On
date_range കൊല്ലം-പുനലൂര്‍ റെയില്‍വേ ലൈൻ വൈദ്യുതീകരണം ഈ മാസം പൂർത്തിയാവും
കൊല്ലം: കൊല്ലം-പുനലൂര്‍ റെയില്‍വേ ലൈനിലെ വൈദ്യുതീകരണ ജോലികൾ മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യുമെന്ന് ദക്ഷിണ റെയിൽവെ ജനറല്‍ മാനേജര്‍ ബി.എസ്. മല്ലയ്യ ഉറപ്പുനല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. കൊല്ലം-പുനലൂര്‍, കോട്ടയം-കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ എത്രയും വേഗം പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു.
കോട്ടയം-കൊല്ലം പാസഞ്ചര്‍ മെമു ട്രെയിനായി ഓടിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ േമയ് അവസാനം പൂര്‍ത്തിയായാല്‍ ജൂണ്‍ ആദ്യവാരം ട്രെയിന്‍ ആരംഭിക്കും. പുനലൂര്‍-കൊല്ലം പാതയിലെ വൈദ്യുതീകരണം പൂര്‍ത്തിയായാൽ പാസഞ്ചറിന് പകരം മെമു ട്രെയിന്‍ ഓടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.