റെയിൽവേ ഗേറ്റ് തലയിൽ തട്ടി ബൈക്ക് യാത്രക്കാരന് പരിക്ക്

കരുനാഗപ്പള്ളി: റെയിൽവേ ഗേറ്റ് അടക്കുന്നതിനിടെ തലയിൽ തട്ടി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ആദിനാട് സ്വദേശി ആഷിഖിനാണ് (35) പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിലായിരുന്നു സംഭവം.

റെയിൽവേ ക്രോസ് അടക്കുന്ന സമയത്ത് വേഗത്തിൽ ബൈക്കിൽ മറികടക്കാൻ ശ്രമിക്കവേയാണ് തല ഗേറ്റിൽ തട്ടി ആഴത്തിൽ മുറിവേറ്റത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി അതുവഴി പോവുകയായിരുന്ന ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളായ ഷാനവാസ്, പ്രമോദ്, അരുൺ, രഞ്ജിത് എന്നിവർ അതിവേഗം നടത്തിയ രക്ഷാപ്രവർത്തനം പരിക്കേറ്റയാൾക്ക് തുണയായി.

ചോരവാർന്ന നിലയിൽ കണ്ട യാത്രക്കാരനെ അഗ്നിരക്ഷാസേന സംഘം ഉടൻ തന്നെ വഴിയിലൂടെ വന്ന ഓട്ടോ തടഞ്ഞുനിർത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Tags:    
News Summary - Railway Gate Hits Bike Rider’s Head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.