ഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയിൽ മികച്ച ജില്ലക്കുള്ള ഭക്ഷ്യസുരക്ഷ പുരസ്കാരം മന്ത്രി വീണാ ജോർജിൽ നിന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമ്മീഷണർ എ. സക്കീർ ഹുസൈൻ ഏറ്റുവാങ്ങുന്നു

ജില്ലക്ക് തുടര്‍ച്ചയായി മൂന്നാം തവണയും​ ഭക്ഷ്യസുരക്ഷാ പുരസ്‌കാരം

കൊ​ല്ലം: 2024-25ലെ ​ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ‘ഈ​റ്റ് റൈ​റ്റ്’ ച​ല​ഞ്ച് നാ​ലാം ഘ​ട്ട​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തി തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ​പു​ര​സ്‌​കാ​രം നേ​ടി കൊ​ല്ലം ജി​ല്ല.

ഭ​ക്ഷ്യ​സു​ര​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍/​ലൈ​സ​ന്‍സ് ഡ്രൈ​വു​ക​ള്‍, ഭ​ക്ഷ്യ​പ​രി​ശോ​ധ​ന​ക​ളും സാ​മ്പി​ള്‍ ശേ​ഖ​ര​ണ​വും ഭ​ക്ഷ്യ സം​രം​ഭ​ക​ര്‍ക്കാ​യി ന​ല്‍കി​യ പ​രി​ശീ​ല​ന​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന ഭോ​ഗ് പ​ദ്ധ​തി, ജി​ല്ല​യി​ലെ അം​ഗ​ൻ​വാ​ടി ഉ​ള്‍പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യ ഈ​റ്റ് റൈ​റ്റ് കാ​മ്പ​സ്, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​യ ഭ​ക്ഷ​ണ​ശീ​ലം വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഈ​റ്റ് റൈ​റ്റ് സ്‌​കൂ​ള്‍, മാ​ര്‍ക്ക​റ്റു​ക​ളി​ല്‍നി​ന്ന് ല​ഭ്യ​മാ​കു​ന്ന പ​ഴം/​പ​ച്ച​ക്ക​റി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി, റെ​യി​ല്‍വെ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന ഈ​റ്റ് റൈ​റ്റ് സ്റ്റേ​ഷ​ന്‍ എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കേ​ര​ള​ത്തി​ലെ മി​ക​ച്ച ജി​ല്ല​യാ​യി ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ന്ത്രി വീ​ണാ ജോ​ര്‍ജി​ല്‍ നി​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ര്‍ എ.​സ​ക്കീ​ര്‍ ഹു​സൈ​ന്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Eat Right Challenge; Kollam District wins Food Safety Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.