അറസ്റ്റിലായ പ്രതികൾ
കൊലപാതക കേസിലെ പ്രതികൾ 29 വർഷത്തിന് ശേഷം അറസ്റ്റിൽ
അഞ്ചൽ: ടാക്സി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ 29 വർഷത്തിന് ശേഷം ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഏരൂർ കരിമ്പിൻകോണം തലയ്ക്കൽ പുത്തൻവീട്ടിൽ സുനിൽകുമാർ (52 -മാത്തൻ), നാലാം പ്രതി ഏരൂർ അശോക മന്ദിരത്തിൽ അജിത്ത് (49) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി നിലവിൽ വിചാരണ നേരിടുകയാണ്. മൂന്നാം പ്രതി കേസിന്‍റെ വിചാരണക്കിടെ മരിച്ചു.
1997 ലാണ് കേസിനാസ്പദമായ സംഭവം. ഏരൂരിലെ ടാക്‌സി ഡ്രൈവറായിരുന്ന ബൈജുവിനെ നാൽവർ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചു. സംഘർഷത്തിൽ ബൈജുവിന്‍റെ വലത് കൈപ്പത്തി വെട്ടിമാറ്റി. പ്രതികൾക്ക് സെഷൻസ് കോടതി ആറു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും ഹൈക്കോടതി സെഷൻസ് കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു. വാദിയായ ബൈജുവും ഇതിനിടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.