കൊല്ലം: മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിലെ കര്‍ഷകര്‍ക്കും സംരംഭങ്ങള്‍ക്കും സഹായമായി ഇ-മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോം വരുന്നു. ‘വിഷന്‍ 2031’ സെമിനാര്‍ പരമ്പരയുടെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ മന്ത്രി ജെ. ചിഞ്ചുറാണി അവതരിപ്പിച്ച അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്ക് കൈവരിക്കേണ്ട നേട്ടങ്ങളുടെ നയരേഖയിലാണ് പ്രഖ്യാപനം. മേഖലയിലെ നെപുണ്യവികസനത്തിന് കൂടുതല്പ്രാധാന്യം നല്‍കുമെന്നും ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാര സര്ട്ടിഫിക്കേഷന് ഉറപ്പാക്കുമെന്നും നയരേഖയിൽ വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികളെ പോലെ ക്ഷീരകര്‍ഷകരെ പരിഗണിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ കൂടുതല്‍ പ്രയോജനപ്പെടും. ക്ഷീരകര്‍ഷകരുടെ നിശ്ചിത യോഗ്യതയുള്ള മക്കള്‍ക്ക് മില്‍മയില്‍ തൊഴില്ലഭിക്കുന്നതിന് മുന്‍ഗണ നല്‍കുന്നതും പരിഗണനയിലാണ്. മേഖലയിലെ സ്വകാര്യ-സഹകരണ സംഘങ്ങളെ ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ശാസ്ത്രീയ-ആധുനിക അറവുശാല നിർമിക്കും, ലൈസന്‍സ് നല്കി സംഘടിതമാക്കും. അനധികൃത അറവുശാലകള്‍ അനുവദിക്കില്ലെന്നും എന്നും മന്ത്രി നയരേഖയിൽ പ്രഖ്യാപിച്ചു. സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
മന്ത്രി കെ. എന്‍ ബാലഗോപാല്‍. അധ്യക്ഷത വഹിച്ചു. ലോകവിപണിയിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ പാലും ഇറച്ചിയും കയറ്റുമതിചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് അദേഹം പറഞ്ഞു. പാലുല്പാദനരംഗം, മുട്ട-മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയ മേഖലകളിലായി സെമിനാറുകള്‍ സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, വൈസ് പ്രസിഡന്റ് ഹരി വി.നായര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാര്‍ കൃഷ്ണപിള്ള, മിനി സുനില്‍, മില്‍മ ചെയര്മാന് കെ.എസ്. മണി, ജനിതകവിദഗ്ധന്‍ ഡോ.സി.ടി. ചാക്കോ, വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി. സുധീര്‍ ബാബു, പ്ലാനിങ് ബോര്‍ഡ് അഗ്രി ചീഫ് എസ്. എസ്.നാഗേഷ്, വെറ്ററിനറി കോളജ് മീറ്റ് ടെക്നോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ.വി.എന്‍. വാസുദേവന്‍, ഡോ. ഇര്‍ഷാദ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി. റെജില്‍, ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മില്‍മ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ.യൂസഫ്, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടര്‍ എ.ടി. ഷിബു, കെ.എല്‍.ഡി.ബി മാനേജിങ് ഡയറക്ടര്‍ ആര്. രാജീവ്, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സലില്‍ കുട്ടി, കെപ്കൊ മാനേജിങ് ഡയറക്ടര്‍ പി.സെല്‍വകുമാര്‍, മേഖലാവിദഗ്ധരായ ആര്. വേണുഗോപാല്‍, റാണാ രാജ്, എസ്. ഹരികൃഷ്ണന്, സുരേഖ ആര്. നായര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജീജ സി. കൃഷ്ണന്, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡി. ഷൈന്‍കുമാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.