ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ൽ; നാ​ട്ടു​കാ​ർ ലോ‍റി ത​ട​ഞ്ഞു

ശാ​സ്താം​കോ​ട്ട: മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട ഡ്രൈ​വ​ര്‍ ഓ​ടി​ച്ച വ​ലി​യ ച​ര​ക്കു​ലോ​റി നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് പൊ​ലീ​സി​ലേ​ല്‍പി​ച്ചു.വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്ന് കാ​രാ​ളി​മു​ക്ക് ഭാ​ഗ​ത്തേ​ക്കു വ​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ലോ​റി​യാ​ണ് അ​പ​ക​ട​ക​ര​മാ​യി നി​ര​ത്തി​ലൂ​ടെ ഓ​ടി​യ​ത്. ര​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും ര​ണ്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യും ത​ട്ടി​യെ​ങ്കി​ലും അ​വ​ര്‍ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

തു​ട​ര്‍ന്ന്, ഓ​ട്ടോ​ക്കാ​ര്‍ മ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രു​മാ​യി ചേ​ര്‍ന്ന് വ​ണ്ടി ത​ട​ഞ്ഞു. ഉ​റ​ങ്ങി വ​ണ്ടി ഓ​ടി​ച്ച​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യെ​ങ്കി​ലും ഡ്രൈ​വ​ർ അ​മി​ത​മാ​യി മ​ദ്യ​പി​ച്ച നി​ല​യി​ലാ​ണെ​ന്ന് ക​ണ്ടു. തു​ട​ര്‍ന്ന്, പൊ​ലീ​സി​നെ അ​റി​യി​ച്ചു. പൊ​ലീ​സ് എ​ത്തി ഡ്രൈ​വ​റെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.


Tags:    
News Summary - drunk and drive; The locals stopped the lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.