Posted On
date_range Updated On
date_range സി.പി.എം നേതാവും വാർഡ് മെമ്പറുമായ ഇന്ദുകല ഹൃദയാഘാതം മൂലം മരണപ്പെട്ടു
ഓയൂർ : വെളിയം പഞ്ചായത്തിലെ കളപ്പില വാർഡ് മെമ്പറും സി.പി.എം പ്രാദേശിക നേതാവുമായ ഇന്ദുകല അനിൽ ( 46 ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഓടനാവട്ടം കളപ്പില കാർത്തിക വീട്ടിൽ അനിൽകുമാറിന്റെ ഭാര്യയാണ്. വ്യാഴാഴ്ച ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെ ഹൃദയ സ്തംഭനത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.
ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കളപ്പില വാർഡിൽ മത്സരിച്ച് 243 വാേട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവർ വിജയിച്ചത്. മക്കൾ : അഭിനവ്, അപർണ്ണ . മൃതദേഹം വെെകിട്ട് 6 ഓടെ വെളിയം പഞ്ചായത്തിൽ പാെതു ദർശനത്തിന് വച്ചു. വീട്ടുവളപ്പിൽ വെള്ളിയാഴ്ച രാവിലെ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.