താജുദ്ദീൻ

ഒന്നര വർഷം മുമ്പ്​​ റിയാദിൽ കാണാതായ യുവാവ്​ മരിച്ചെന്ന്​ സ്ഥിരീകരണം

റിയാദ്​: കോവിഡി​െൻറ ആദ്യ തരംഗകാലത്ത്​ കാണാതായ മലയാളി യുവാവ്​ ജീവനൊടുക്കിയതാണെന്നും റിയാദിൽതന്നെ ഖബറടക്കിയെന്നും ഒന്നര വർഷത്തിന്​ ശേഷം സ്ഥിരീകരണം.

കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശി താജുദ്ദീൻ അഹമ്മദ്​ കുട്ടിയുടെ​​ (38) തിരോധാനം സംബന്ധിച്ചാണ് ഒടുവിൽ​ റിയാദ്​ പൊലീസി​െൻറ തീർപ്പുണ്ടായത്​​. 2020 മേയ്​ 17ന്​ റിയാദ്​ ശിഫയിലെ മൂസാ സനാഇയ ഭാഗത്തെ ഒഴിഞ്ഞ മുറിയിൽ ആത്മഹത്യനിലയിൽ കണ്ടെത്തുകയും ഒരു മാസത്തോളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചശേഷം ഖബറടക്കുകയും ചെയ്​തെന്ന്​ ശിഫ പൊലീസ്​ സ്​റ്റേഷൻ അധികൃതർ സ്ഥിരീകരിച്ചു.

റിയാദ്​ അസീസിയയിലെ പച്ചക്കറി മാർക്കറ്റിൽ സെയിൽസ്​മാനായിരുന്നു താജുദ്ദീൻ. തുടക്കകാലത്ത്​​ തന്നെ ഇദ്ദേഹത്തിനും ഒപ്പം ജോലിചെയ്​തിരുന്ന ബന്ധു ശരീഫിനും​​ കോവിഡ്​ ബാധിച്ചിരുന്നു. ശരീഫ്​ മരിച്ചു. ഇതോടെ പരിഭ്രാന്തിയിലായ താജുദ്ദീന്​ മാനസിക പ്രശ്​നമുണ്ടായി. പിന്നീട്​ കാണാതാവുകയായിരുന്നു. മേയ്​ 16വരെ നാട്ടിൽ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകരും നാട്ടുകാരും വ്യാപകമായി അന്വേഷിച്ചു. ഒരു വിവരവും ലഭിക്കാത്തതിനാൽ അന്വേഷണങ്ങളെല്ലാം പാതിവഴിയിൽ അവസാനിച്ചു.

ഒന്നര വർഷത്തിന്​ ശേഷം റിയാദിലെ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ സ്വന്തം നില​ക്ക്​ അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. രണ്ടാഴ്​ച മുമ്പ്​ എംബസി അനുമതിയോടെ റിയാദ്​ ശുമൈസി ആശുപത്രി മോർച്ചറി അധികൃതരെ സമീപിച്ച്​ അവിടത്തെ രേഖകൾ പരിശോധിച്ചു. ഇതേ പേരുകാരനായ ഒരു ബംഗ്ലാദേശി പൗര​െൻറ മൃതദേഹം അവിടെ എത്തിയിരുന്നു എന്ന്​ കണ്ടെത്തി. വിശദപരിശോധനയിൽ ബംഗ്ലാദേശ്​ പൗരൻ എന്നത്​ തെറ്റായി രേഖയിൽ കടന്നുകൂടിയതാണെന്നും വ്യക്തമായി. മൃതദേഹം മോർച്ചറിയിൽ എത്തിയത്​ ശിഫ പൊലീസ്​ സ​്​റ്റേഷൻ വഴിയാണെന്നും​ മനസ്സിലായി. അജ്ഞാതനെന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗ്ലാദേശിയുടേതാണെന്ന സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അങ്ങനെ രേഖപ്പെടുത്തപ്പെടുകയായിരുന്നു.

മൃതദേഹം മോർച്ചറിയിൽ ഒരു മാസം വരെ സൂക്ഷിച്ചു. കോവിഡി​െൻറ രൂക്ഷകാലമായതിനാൽ നിരവധി മരണങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു. താജുദ്ദീ​െൻറ മൃതദേഹം അന്വേഷിച്ച്​ ആരും വരുന്നില്ല എന്ന്​ കണ്ടപ്പോൾ അധികൃതർ അത്​ സംസ്​കരിക്കുകയായിരുന്നു. ഭാര്യ: ഷംന. മാതാവും രണ്ട്​ മക്കളും അഞ്ച്​ സഹോദരങ്ങളുമുണ്ട്​.​

Tags:    
News Summary - Confirmation that the young man who went missing in Riyadh a year and a half ago is dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.