അശ്വനികുമാർ സിംഗ്
വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന വ്യാജേനേ ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ
കൊല്ലം: സ്കൂളുകൾ തുടങ്ങാനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. ബിഹാർ വൈശാലിയിൽ സെന്തുരി ഗേവിന്ദത്തിൽ അശ്വനികുമാർ സിംഗ് (39) ആണ് കൊല്ലം വെസ്റ്റ് പൊലീസിെന്റ പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനും ഇയാളുടെ സുഹൃത്തിനും കേരളത്തിൽ വിവിധയിടങ്ങളിൽ സ്കൂളുകൾ തുടങ്ങുന്നതിനുള്ള േപ്രാജക്ടിന് 50 കോടി രൂപ നല്കാമെന്ന് വിശ്വസിപ്പിച്ച് പ്രൊസസിങ് ഫീസ് ആയി 10,25,000 രൂപ അക്കൗണ്ട് വഴി തട്ടി എടുത്തെന്നാണ് കേസ്.
തൂടർന്ന് പ്രതി ബിസിനസ് ചർച്ചകൾക്കായി കൊല്ലത്തുള്ള ലോഡ്ജിലേക്ക് പരാതിക്കാരെ വിളിച്ചുവരുത്തി. അവിടെ താമസിച്ചുവരവേ പരാതിക്കാരുടെ പക്കൽ ഉണ്ടായിരുന്ന രണ്ട് ലക്ഷം രൂപ മോഷ്ടിക്കുകയും ചെയ്തു. വെസ്റ്റ് പോലീസിന് ലഭിച്ച പരാതി അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി ബിഹാറിലേക്ക് വിമാനമാർഗ്ഗം കടന്നു കളയാൻ ശ്രമിച്ചു.
കൊല്ലം സിറ്റി പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശാനുസരണം കൊല്ലം എ.സി.പി ഷാജിയുടെ മേൽനോട്ടത്തിൽ കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ എ. സി വിപിന്റെ നേതൃത്വത്തിൽ എസ്. ഐ സിദ്ദീഖുൽ അക്ബർ, എ.എസ്.ഐ മുഹമ്മദ് എസ്. ഷാഫി , സി.പി.ഒമാരായ അരുൺ, രാജീവ്, രതീഷ്, മനോജ് എന്നിവരടങ്ങിയ സംഘം കോയമ്പത്തൂർ റെയിൽവേ പൊലീസിെന്റ സഹായത്തോടെ കോയമ്പത്തൂരിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.