ആ​ന്റി​വെ​നം കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് കൈക്ക്  ശ​സ്ത്ര​ക്രി​യ നടത്തേണ്ടി വ​ന്ന ഉ​ഷ

കാല് വേദനയുമായി എത്തിയ വീട്ടമ്മക്ക് ആന്റിവെനം കുത്തിവെച്ചു; കൈയുടെ ചലനശേഷി നഷ്ടമായെന്ന് പരാതി

പ​ത്ത​നാ​പു​രം: കാ​ല് വേ​ദ​ന​യു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വീ​ട്ട​മ്മ​ക്ക് ആ​ന്റി​വെ​നം കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് വ​ല​തു കൈ​യു​ടെ ച​ല​ന ശേ​ഷി ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​ധാ​ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഗു​രു​ത​ര​മാ​യ ചി​കി​ത്സ​പി​ഴ​വ് ഉ​ണ്ടാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച്‌ മൂ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ല​തു കാ​ൽ​പ​ത്തി​യി​ൽ ചെ​റി​യ നീ​രും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പു​ന്ന​ല ക​രി​മ്പാ​ലൂ​ർ വി​ശാ​ഖ് ഭ​വ​നി​ൽ ഉ​ഷ (43) പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു മൂ​ന്ന് ദി​വ​സം മു​മ്പ് ത​ന്നെ കാ​ലി​ന് വേ​ദ​ന ഉ​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ട​മ്മ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ കാ​ൽ​പ്പ​ത്തി​യി​ലെ ചെ​റി​യ പാ​ട് ക​ണ്ട് പാ​മ്പ് ക​ടി​ച്ച​താ​ണെ​ന്ന് ഡോ​ക്ട​ർ ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. പാ​മ്പ് ക​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് വീ​ട്ട​മ്മ പ​റ​ഞ്ഞെ​ങ്കി​ലും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും 'ആ​ന്റി സ്നേ​ക്ക് വെ​നം 2 വ​യ​ൽ' ന​ൽ​കു​ക​യു​മാ​യി​രു​ന്നു. അ​ജ്ഞാ​ത ജീ​വി​യു​ടെ ക​ടി​യേ​റ്റെ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ന​ൽ​കി​യ ഡി​സ്ചാ​ർ​ജ് സ​മ്മ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ് മാ​ർ​ച്ച്‌ ആ​റി​ന് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ക​ല​ശ​ലാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. ആ ​സ​മ​യം ആ​ദ്യം ചി​കി​ത്സി​ച്ച ഡോ​ക്ട​ർ സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ണ്ടും ഐ.​സി.​യു വി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​ന് ത​യാ​റാ​കാ​തെ അ​ടൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ഷ ‘മാ​ധ്യ​മ’ ത്തോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും വ​ല​തു​കൈ​യു​ടെ ച​ല​ന​ശേ​ഷി പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് മാ​റ്റി കൈ ​അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. എ​ങ്കി​ലും കൈ​യു​ടെ ച​ല​ന ശേ​ഷി പൂ​ർ​ണ​മാ​യും തി​രി​ച്ചു കി​ട്ടി​യി​ട്ടി​ല്ല. കൈ ​പൂ​ർ​ണ്ണ​മാ​യും പു​റ​കോ​ട്ട് ച​ലി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. വി​ര​ലു​ക​ളു​ടെ സ്വാ​ധീ​നം ന​ഷ്ട​പ്പെ​ട്ടു. ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​ത് ത​ന്നെ വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്ന് ഉ​ഷ പ​റ​യു​ന്നു.

പാ​മ്പ് ക​ടി​യേ​റ്റി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും ആ​ന്റി​വെ​നം കു​ത്തി​വ​ച്ച​ത് എ​ന്തി​നെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഉ​ഷ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക്കും ഡോ​ക്ട​ർ​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി ഉ​ഷ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഉ​ഷ പ​ത്തു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​ർ​ന്ന് ചി​കി​ത്സ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ​താ​യി ഇ.​എം.​എ​സ്​ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ന്ന്​ കാ​ണി​ച്ച് ഡോ​ക്ട​ർ ഉ​ഷ​ക്കെ​തി​രെ പ​ത്ത​നാ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Housewife with leg pain given antivenom injection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.