ജില്ല പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് എസ്‌.ആർ അരുൺ ബാബുവിന്റെ നേതൃത്വത്തിൽ ഡി.എം.ഒ എ.എൽ. ഷീജക്ക് മുന്നിൽ പ്രതിഷേധിക്കുന്നു

ആരോഗ്യവകുപ്പ് സ്ഥലംമാറ്റത്തിനെതിരെ ജില്ല പഞ്ചായത്ത് അംഗങ്ങൾ

കൊ​ല്ലം: ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തി​ച്ച ആ​രോ​ഗ്യ​വ​കു​പ്പി​ലെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ മാ​ന​ദ​ണ്ഡ​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ സി.​പി.​എം അം​ഗ​ങ്ങ​ൾ ഡി.​എം.​ഒ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ളാ​യി ഡി.​എം.​ഒ ജി​ല്ല​യി​ൽ ന​ട​ത്തി​യ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ക്ക് എ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രാ​തി​യും ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​ആ​ർ. അ​രു​ൺ​ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി.​പി.​എം അം​ഗ​ങ്ങ​ൾ ഡി.​എം.​ഒ ഡോ.​എ.​എ​ൽ. ഷീ​ജ​ക്ക് മു​ന്നി​ൽ അ​സം​തൃ​പ്തി അ​റി​യി​ച്ച് പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ച​ത്. ജി​ല്ല ആ​സ്ഥാ​ന​ത്ത് പ്ര​വ​ത്തി​ച്ചു​വ​ന്ന ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജോ​ലി​സ്ഥ​ല​ത്ത് പോ​ലും പോ​ക​രു​ത് എ​ന്ന ചി​ന്ത​യി​ൽ ആ​ര്യ​ങ്കാ​വി​ലേ​ക്കും അ​ച്ച​ൻ​കോ​വി​​ലി​ലേ​ക്കും തെ​ന്മ​ല​യി​ലേ​ക്കും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്കും വ​രെ മാ​റ്റു​ന്ന ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത്ര​ത്തോ​ളം ക്ര​മ​വി​രു​ദ്ധ​മാ​യി രാ​ഷ്ട്രീ​യ താ​ൽ​പ​ര്യം വെ​ച്ചു​ള്ള സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ഡി.​എം.​ഒ ഓ​ഫി​സി​ൽ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

പാ​വ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ൾ അ​ല്ല പ​രി​ഗ​ണി​ച്ച​ത്, ഡി.​സി.​സി ഓ​ഫി​സി​ന്റെ ആ​വ​ശ്യ​മാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഹൃ​ദ്രോ​ഗി​ക​ളും കാ​ൻ​സ​ർ രോ​ഗി​ക​ളും ആ​യി​ട്ടു​ള്ള​വ​രെ പോ​ലും മാ​ന​ദ​ണ്ഡ​വി​രു​ദ്ധ​മാ​യി കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലേ​ക്ക് മാ​റ്റി​യ​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ചോ​ദ്യ​മു​യ​ർ​ത്തി. അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് മാ​റ്റി​യ​തെ​ന്ന് ഡി.​എം.​ഒ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മാ​ന​ദ​ണ്ഡ​വി​രു​ദ്ധ​മാ​യി ആ​ണ് ഭൂ​രി​ഭാ​ഗം മാ​റ്റ​ങ്ങ​ളും ഉ​ണ്ടാ​യ​തെ​ന്നും അ​ത്ത​രം മാ​റ്റ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​മു​യ​ർ​ത്തി. ഡി.​എം.​ഒ രാ​ഷ്ട്രീ​യ​താ​ൽ​പ​ര്യ​ത്തോ​ടെ നീ​ങ്ങി​യാ​ൽ ത​ങ്ങ​ളും അ​തേ​രീ​തി സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

പ​രാ​തി സ്വീ​ക​രി​ച്ച ഡി.​എം.​ഒ, ക്ര​മ​വി​രു​ദ്ധ​മാ​യി മാ​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് എ​ഴു​തി​ന​ൽ​കി​യ​തോ​ടെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ മ​ട​ങ്ങി​യ​ത്. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സെ​ൽ​വി, ടി. ​അ​ജ​യ​ൻ ഉ​ൾ​പ്പെ​ടെ സി.​പി.​എം പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - District Panchayat members oppose transfer of Health Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.