മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂനിറ്റിൽ ‘തൃപ്തിയില്ല’: ഭീ​മ​മാ​യ ചെ​ല​വ്, വ​ര​വ് കു​റ​വു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത്

കൊ​ല്ലം: ശു​ചി​മു​റി മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി ന​ട​പ്പാ​ക്കി​യ മൊ​ബൈ​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്റ് യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത്. മൊ​ബൈ​ൽ യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഭീ​മ​മാ​യ ചെ​ല​വ് വ​രു​മ്പോ​ൾ വ​രു​മാ​നം വ​ള​രെ കു​റ​വാ​ണ് എ​ന്ന​താ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​രാ​ർ ക​മ്പ​നി​ക്ക് വ​ൻ​തു​ക ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​തി​ഫ​ലം ആ​യി ന​ൽ​കു​ക​യാ​ണ്. എ​ന്നാ​ൽ, വ​രു​മാ​നം അ​തി​ന​നു​സ​രി​ച്ച് എ​ത്തു​ന്നി​ല്ലെ​ന്നും സേ​വ​നം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ആ​ർ. ല​താ​ദേ​വി പ​റ​ഞ്ഞു.

കേ​ര​ള ശു​ചി​ത്വ മി​ഷ​ൻ അം​ഗീ​കൃ​ത സ്ഥാ​പ​ന​മാ​യ ഭൗ​മ എ​ൻ​വി​റോ​ൺ​ടെ​കി​ന്റെ ര​ണ്ട് യൂ​നി​റ്റു​ക​ൾ ആ​ണ് കൊ​ല്ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ലു​ള്ള ആ​റ് മാ​സ​​ത്തെ പ്ര​തി​ഫ​ലം ആ​യി 18 ല​ക്ഷം രൂ​പ​യാ​ണ് ക​മ്പ​നി​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​ത്. നി​കു​തി ചേ​ർ​ത്ത് 21.24 ല​ക്ഷം രൂ​പ​യാ​ണ് ആ​കെ ചെ​ല​വ്. എ​ന്നാ​ൽ, ഈ ​കാ​ല​യ​ള​വി​ൽ ര​ണ്ട് യൂ​നി​റ്റും മാ​ലി​ന്യം സം​സ്ക​രി​ച്ച​തി​ലൂ​ടെ വ​രു​മാ​ന​മാ​യി വ​ന്ന​ത് 14.58 ല​ക്ഷം രൂ​പ മാ​ത്രം.

നി​ല​വി​ലെ ക​ക്കൂ​സ് മാ​ലി​ന്യം ട്രീ​റ്റ് ചെ​യ്യു​ന്ന​തി​ൽ ഖ​ര​രൂ​പ​ത്തി​ലു​ള്ള മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല, ദ്ര​വ​മാ​ലി​ന്യം മാ​ത്ര​മാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. ഇ​താ​ണ് പ്ര​ധാ​ന പോ​രാ​യ്മ. ജി​ല്ല ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ആ​ണ് ഇ​പ്പോ​ൾ പ്ലാ​ന്റി​ന്റെ സേ​വ​നം കാ​ര്യ​മാ​യി തേ​ടു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ വി​ളി​ക​ൾ എ​ത്തു​ന്നു​​ണ്ട്. എ​ന്നാ​ൽ, സേ​വ​നം മാ​ത്രം ന​ൽ​കാ​നാ​കു​ന്നി​ല്ല. സാ​ധാ​ര​ണ ക​ക്കൂ​സ് മാ​ലി​ന്യ​ത്തി​ൽ വ​രു​ന്ന ക​ട്ടി​യാ​യു​ള്ള മാ​ലി​ന്യം കൂ​ടി സം​സ്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ യൂ​നി​റ്റു​ക​ളു​ടെ സേ​വ​നം ല​ഭി​ക്കു​ക​യു​ള്ളു.

മാ​സ​ത്തി​ൽ ശ​ശാ​ശ​രി 10 ദി​വ​സം വ​രെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ യൂ​നി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​മ്പ​നി​യു​ടെ സ്വ​ന്തം ജീ​വ​ന​ക്കാ​ർ മി​ക്ക​വാ​റും അ​വ​ധി​യി​ലു​മാ​ണ്. സേ​വ​നം അ​ഭ്യ​ർ​ഥി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ത്തു​ന്ന​തി​ൽ പ​കു​തി​യി​ൽ പോ​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് തു​ട​ർ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര പു​ന​രാ​ലോ​ച​ന​യി​ലേ​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് ക​ട​ക്കു​ന്ന​ത്. ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​രെ​യും ശു​ചി​ത്വ മി​ഷ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര​മാ​യി യോ​ഗം വി​ളി​ക്കും.

വ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള പ്ര​തി​ഫ​ലം പു​ന​ക്ര​മീ​ക​രി​ക്ക​ൽ, ജി​ല്ല​പ​ഞ്ചാ​യ​ത്തി​ന് നി​യ​ന്ത്ര​ണം വ​രു​ന്ന​ത​ര​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം, ഖ​ര​മാ​ലി​ന്യം കൂ​ടി സം​സ്ക​രി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്ക​ൽ, യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ത​ത്സ​മ​യം വി​ല​യി​രു​ത്താ​ൻ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ മു​ന്നോ​ട്ടു​വെ​ക്കു​മെ​ന്നും അ​തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി​യു​ള്ള തു​ട​ർ​ച്ച​യെ​ന്നും പ്ര​സി​ഡ​ന്റ് വ്യ​ക്ത​മാ​ക്കി. ഓ​ച്ചി​റ​യി​ലേ​ക്ക് യൂ​നി​റ്റ് വി​ട്ടു​ന​ൽ​കി​യാ​ൽ, പ്ര​വ​ർ​ത്ത​ന​ലാ​ഭം വ​രു​ന്ന ത​ര​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്ന് അം​ഗം ന​ജീ​ബ് മ​ണ്ണേ​ൽ പ​റ​ഞ്ഞു. അ​ക്കാ​ര്യ​ത്തി​ൽ പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കാ​മെ​ന്ന് പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു. 

Tags:    
News Summary - Not satisfied with mobile septage treatment unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.