ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ്കാരം മന്ത്രി ബിന്ദു കൃഷ്ണ വിതരണം ചെയ്യുന്നു


ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗ​മു​ക്തി​യി​ൽ നേ​ട്ട​വു​മാ​യി ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ൾ

കൊ​​ല്ലം: ക്ഷ​​യ​​രോ​​ഗ നി​​ർ​​മാ​​ർ​​ജ​​ന രം​​ഗ​​ത്ത് മി​​ക​​ച്ച നേ​​ട്ട​​വു​​മാ​​യി ജി​​ല്ല​​യി​​ൽ ഒ​​മ്പ​​ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ. ചി​​ത​​റ, നി​​ല​​മേ​​ൽ, നീ​​ണ്ട​​ക​​ര, കു​​ണ്ട​​റ, പേ​​ര​​യം, പൂ​​ത​​ക്കു​​ളം, മ​​യ്യ​​നാ​​ട്, ​ക്ലാ​​പ്പ​​ന, ശൂ​​ര​​നാ​​ട് എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് ക്ഷ​​യ​​രോ​​ഗ​​മു​​ക്ത നേ​​ട്ട​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ൾ, കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ളു​​ടെ വി​​വി​​ധ ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ ഏ​​കോ​​പി​​ത പ്ര​​വ​​ർ​​ത്ത​​നം എ​​ന്നി​​വ​​യി​​ലൂ​​ടെ​​യാ​​ണ് നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്.

പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ​​ക്കു​​ള്ള പു​​ര​​സ്കാ​​ര വി​​ത​​ര​​ണം മ​​ന്ത്രി ബി​​ന്ദു കൃ​​ഷ്ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക്ഷ​​യ​​രോ​​ഗ​​നി​​വാ​​ര​​ണ രം​​ഗ​​ത്ത് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്റെ പ്ര​​വ​​ർ​​ത്ത​​നം മാ​​തൃ​​കാ​​പ​​ര​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു. ക്ഷ​​യ​​രോ​​ഗ​​ത്തി​​നെ​​തി​​രെ കൃ​​ത്യ​​മാ​​യ ചി​​കി​​ത്സ​​യും പ​​രി​​ച​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്കാ​​ൻ ന​​മു​​ക്ക് സാ​​ധി​​ച്ചു. പു​​തി​​യ വൈ​​റ​​സു​​ക​​ളും പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ളും രാ​​സ​​ല​​ഹ​​രി പോ​​ലു​​ള്ള സാ​​മൂ​​ഹി​​ക വെ​​ല്ലു​​വി​​ളി​​ക​​ളും ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​രോ​​ഗ്യ സം​​വി​​ധാ​​ന​​വും സ​​മൂ​​ഹ​​വും കൂ​​ടു​​ത​​ൽ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നും ഇ​​ത്ത​​രം വെ​​ല്ലു​​വി​​ളി​​ക​​ളെ നേ​​രി​​ടാ​​ൻ സ​​ർ​​ക്കാ​​റി​​ന്റെ​​യും ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും ജ​​ന​​ങ്ങ​​ളു​​ടെ​​യും കൂ​​ട്ടാ​​യ പ്ര​​വ​​ർ​​ത്ത​​നം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ക്ഷ​​യ​​രോ​​ഗ നി​​ർ​​മാ​​ർ​​ജ​​ന രം​​ഗ​​ത്ത് മി​​ക​​ച്ച നേ​​ട്ടം കൈ​​വ​​രി​​ച്ച ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് മ​​ന്ത്രി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റ് ആ​​ർ. ല​​താ​​ദേ​​വി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ (ആ​​രോ​​ഗ്യം) ഡോ.​​എ.​​എ​​ൽ. ഷീ​​ജ, എ​​ൻ.​​എ​​ച്ച്.​​എം ജി​​ല്ല പ്രോ​​ഗ്രാം മാ​​നേ​​ജ​​ർ ഡോ. ​​അ​​ഗ​​സ്റ്റ​​സ് മോ​​റി​​സ്, ജി​​ല്ല ഡെ​​പ്യൂ​​ട്ടി മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ ഡോ. ​​ബി​​ജു നെ​​ൽ​​സ​​ൺ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു.

Tags:    
News Summary - Nine Panchayats in Kollam District Achieve Significant Success in Tuberculosis Eradication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.