രമേശ് സുഭാഷ്
ഇരുചക്രവാഹനം മോഷ്ടിച്ച തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ
കൊട്ടിയം: വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്ന തമിഴ്നാട് സ്വദേശിയെ കൊട്ടിയം പൊലീസ് പിടികൂടി. ഉമയനല്ലൂർ മാഞ്ഞാലി മുക്ക് കുറ്റിവിള ഹൗസിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക്മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസം രാത്രി 10ഓട് കൂടിയായിരുന്നു. ഉടമ കൊട്ടിയം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി ടി.വി കാമറകൾ പരിശോധിച്ചു പ്രതിയെ കണ്ടെത്തുകയായിരുന്നു.
തമിഴ്നാട് തിരുനെൽവേലി അവിതന്നൂർ രാമസ്വാമിപുരത്ത് രമേശ് സുഭാഷ് ആണ് പിടിയിലായത്. ഇയാൾ കെട്ടിട നിർമാണ തൊഴിലാളിയായി കൊട്ടിയത്തും സമീപപ്രദേശങ്ങളിലും ജോലി നോക്കിവരുകയായിരുന്നു. വാഹനം മോഷ്ടിച്ച ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ നിരവധി സി.സി ടി.വി കാമറകൾ പരിശോധിക്കുകയും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽനിന്ന് പിടികൂടുകയുമായിരുന്നു. കൊട്ടിയം എസ്.എച്ച്.ഒ വിഷ്ണു സജീവ്, ക്രൈം എസ്.ഐ അഭിജിത്ത്, സി.പി.ഒമാരായ വിനോദ്, അക്ഷയ് സ്കോളബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.