സിറ്റി പൊലീസ് സ്പെഷൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികളടക്കം 150ഓളം പേർ പിടിയിൽ

കൊല്ലം: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം നടത്തിയ സ്പെഷൽ ഡ്രൈവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും മദ്യപിച്ച് വാഹനം ഓടിച്ച 130 പേരെയും പിടികൂടി. സിറ്റി പൊലീസ് കമീഷണർ ടി. നാരായണ‍െൻറ നിർദേശാനുസരണം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിലായിരുന്നു സ്പെഷൽ ഡ്രൈവ്.

പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 10 പേർ കരുനാഗപ്പള്ളി സ്റ്റേഷനിലും ആറ് പേർ ഓച്ചിറ, അഞ്ചുപേർ പള്ളിത്തോട്ടം, നാലുപേർ വീതം കൊല്ലം വെസ്റ്റ്, കിളികൊല്ലൂർ, മൂന്നുപേർ വീതം ഇരവിപുരം, ശക്തികുളങ്ങര, രണ്ട് പേർ വീതം കൊല്ലം ഇസ്റ്റ്, അഞ്ചാലുംമൂട്, ചാത്തന്നൂർ, കൊട്ടിയം, പരവൂർ, പാരിപ്പള്ളി, ചവറ, ഒരാൾ വീതം ചവറ തെക്കുംഭാഗം, ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലും ഉൾപ്പടെ 53 പേരെ പിടികൂടി.

ഗൂരുതരമായ കേസുകളിൽ ഉൾപ്പെട്ട് മുങ്ങിനടന്ന രണ്ട് പേരെ കൊട്ടിയം സ്റ്റേഷൻ പരിധിയിൽനിന്നും, ഒന്നുവീതം പ്രതികളെ കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, പാരിപ്പള്ളി, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടി. സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ചതിന് അഞ്ച് കേസുകളും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസ്, അബ്കാരി ആക്ട് പ്രകാരം 51 കേസും രജിസ്റ്റർ ചെയ്തു. ജാമ്യമില്ല വാറണ്ട് പ്രകാരം 75 പേരെയും മുൻകരുതലായി 54 പേരെയും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്തു. 47 ഗുണ്ടകളെയും 106 റൗഡികളെയും താമസസ്ഥലങ്ങളിലെത്തി പരിശോധിച്ചു.

Tags:    
News Summary - City Police arrest more than 150 people on a special drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.