representational image

ചെറിയവെളിനല്ലൂർ ക്വാറി; മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരെയടക്കം തടഞ്ഞു

ഓയൂർ: ആയിരവില്ലിപ്പാറക്ക് സമീപത്തെ ചെറിയവെളിനല്ലൂർ ക്വാറി സന്ദർശിക്കാൻ എത്തിയ മൈനിങ് ആൻഡ് ജിയോളജി അധികൃതരെയും ഇളമാട് വില്ലേജ് ഓഫിസറെയും നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ക്വാറി ഉടമ പാറ ഖനനത്തിനുള്ള അനുമതി നേടിയെടുക്കാൻ രഹസ്യമായി റവന്യൂ അധികൃതരെ കൊണ്ടുവരാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.

എന്നാൽ സ്ഥലം സന്ദർശിക്കുക മാത്രമാണ് ഉദ്ദേശമെന്നും കലക്ടറാണ് ഖനനത്തിനുള്ള അനുമതി നൽകുന്നതെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു. അധികൃതർ ക്വാറി സന്ദർശിച്ച് ഇറങ്ങിവന്നപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞ് ഉദ്യോഗസ്ഥരെ തടഞ്ഞത്.

ആയിരവില്ലിപ്പാറ ഖനനത്തിനുള്ള അനുമതി നൽകിയതിനെതിരെ 186 ദിവസമായി സത്യഗ്രഹ സമരം നടന്നുവരുമ്പോഴാണ് പുതിയ ഖനനത്തിനുള്ള നീക്കം. ക്ഷേത്രം പ്രസിഡന്‍റ് അനിൽകുമാർ, സത്യൻ പടിപ്പുര, വേണുഗോപാൽ, ബൈജു ചെറിയവെളിനല്ലൂർ, മധു പട്ടാഴി, ബാബുക്കുട്ടൻ, വാർഡ് മെംബർ താജുദ്ദീൻ, സേതു, ബി. പ്രഭ, സന്തോഷ്കുമാർ, ബാബു എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.

Tags:    
News Summary - Cheriyavelinallur Quarry-Mining and Geology officials were also detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.