വി​ശാ​ഖ്, സി​യാ​ദ്

പട്ടാപ്പകൽ വീട്ടുവളപ്പിൽ മോഷണം; പ്രതികൾ പിടിയിൽ

കൊല്ലം: പട്ടാപ്പകൽ വീട്ടുവളപ്പിൽ നിന്ന് മോഷണം നടത്തിയ പ്രതികൾ പൊലീസിന്‍റെ പിടിയിലായി. കാവനാട് ചെപ്പള്ളിമുക്കിൽ മുസിലിയാർ വടക്കതിൽ വിശാഖ് (21), കൊല്ലം കൊച്ചുനട ശാന്തിനഗറിൽ സിയാദ് (21) എന്നിവരാണ് കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മാസം 25 നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം വെസ്റ്റ് കൈക്കുളങ്ങരയിലുള്ള മേരി വില്ലയിൽ നിന്ന് വൈകുന്നേരം 3.30 ഓടെ കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ചു. മോട്ടോർ നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.

വെസ്റ്റ് െപാലീസ് ഇൻസ്പക്ടർ ഷെഫീക്കിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ഹസൻകുഞ്ഞ് എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ ശ്രീജു, സിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Burglary at home -The accused are under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.