ഇ​ൻ​ഫ​ന്‍റ്​ ജീ​സ​സ്​ സ്കൂ​ളി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ​മാ​തൃ​ക പോ​ളി​ങ്​ ബൂ​ത്തി​ൽ മാ​താ​വ്​ വോ​ട്ട്​ ചെ​യ്യു​മ്പോ​ൾ കി​ഡ്​​സ്​ ഏ​രി​യ​യി​ൽ

ക​ളി​ക്കു​ന്ന കു​ട്ടി

ബ്ലൂ​കാ​ർ​പെ​റ്റ്​ വ​ര​വേ​റ്റു, ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബൂ​ത്തി​ലേ​ക്ക്​

കൊ​ല്ലം: ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ്​ ജീ​സ​സ്​ സ്കൂ​ളി​ൽ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യ കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്ക്​ കി​ട്ടി​യ​ത്​ ‘ബ്ലൂ ​കാ​ർ​പെ​റ്റ്​’ സ്വീ​ക​ര​ണം. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്റ്റാ​ൻ​ഡേ​ർ​ഡ്​ അ​നു​സ​രി​ച്ചു​ള്ള ര​ണ്ട്​ ബൂ​ത്തു​ക​ളു​മാ​യി ഇ​ത്ത​വ​ണ ജി​ല്ല​യി​ലെ ബൂ​ത്തു​ക​ളി​ലെ താ​ര​മാ​യി മാ​റി​യ​ത്​ കൊ​ല്ലം മ​ണ്ഡ​ല​ത്തി​ലെ ഈ ​പോ​ളി​ങ്​ സ്​​റ്റേ​ഷ​നാ​ണ്.

മി​ക​വു​റ്റ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​മോ എ​ന്ന ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​ർ എ​ൻ. ദേ​വി​ദാ​സി​ന്‍റെ ചോ​ദ്യ​ത്തി​ൽ നി​ന്ന്​ ഊ​ർ​ജ​മു​ൾ​ക്കൊ​ണ്ട്​ സ്കൂ​ൾ അ​ധി​കൃ​ത​ർ ‘വേ​റെ ലെ​വ​ൽ’ ബൂ​ത്ത്​ ഒ​രു​ക്കി​യ​പ്പോ​ൾ വോ​ട്ട​ർ​മാ​ർ​ക്കും ആ​ശ്വാ​സം. സ​ർ​ക്കാ​രി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങാ​തെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ൽ​വി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ്​ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ പോ​ളി​ങ്​ സ്​​റ്റേ​ഷ​നി​ൽ ഒ​രു​ക്കി​യ​ത്. പോ​ളി​ങ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ക​യ​റാ​നു​ള്ള വ​ഴി ത​ന്നെ ബ്ലൂ ​കാ​ർ​പെ​റ്റ്​ വി​രി​ച്ച്​ മ​നോ​ഹ​ര​മാ​ക്കി. സ്വീ​ക​രി​ക്കാ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ർ വ​ഴി​യോ​ര​ത്ത്​ കാ​ത്തു​നി​ന്നു.

സ്കൂ​ളി​ന്‍റെ പ്ലേ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ വോ​ട്ടി​ങ്ങി​നെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക്​ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​ള്ള കി​ഡ്​​സ്​ ഏ​രി​യ​യാ​ക്കി മാ​റ്റി​യ​താ​യി​രു​ന്നു ഹൈ​ലൈ​റ്റ്. ഇ​വി​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​രും ആ​യ​മാ​രും കു​ട്ടി​ക​ളെ നോ​ക്കാ​നു​ള്ള ജോ​ലി​യും ഏ​റ്റെ​ടു​ത്തു. വോ​ട്ട​ർ​മാ​ർ​ക്ക്​ വെ​യി​ൽ​കൊ​ള്ളാ​തെ കാ​ത്തി​രി​ക്കാ​ൻ മൂ​ന്ന്​ വെ​യി​റ്റി​ങ്​ റൂ​മും സം​ശ​യം തീ​ർ​ക്കാ​ൻ ഹെ​ൽ​പ്​​ഡെ​സ്കും മു​റ്റ​ത്തൊ​രു​ക്കി. സൗ​ജ​ന്യ​മാ​യി ചാ​യ​യും നാ​ര​ങ്ങ​വെ​ള്ള​വും സ്നാ​ക്സു​മെ​ല്ലാം സ്കൂ​ൾ ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. ബൂ​ത്തി​ന​ക​ത്ത് കൂ​ള​റു​ക​ള്‍ ഒ​രു​ക്കാ​നും ചൂ​ടു​വെ​ള്ള​വും ത​ണു​ത്ത വെ​ള്ള​വും ന​ൽ​കാ​നും മ​റ​ന്നി​ല്ല.

ബൂ​ത്ത്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എ​സ്. ജ​യ​മോ​ഹ​നും സ്കൂ​ൾ അ​ധി​കൃ​ത​ർ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക്ക്​ ന​ൽ​കി​യ പി​ന്തു​ണ​ക്ക്​ പ്രി​ൻ​സി​പ്പ​ൽ സി​ൽ​വി ആ​ന്‍റ​ണി​ക്ക്​​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. 

Tags:    
News Summary - Blue carpet welcome, to the international booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.