എസ്.എൻ ഓപൺ സർവകലാശാലക്ക് ആസ്ഥാനമൊരുക്കാൻ 90 കോടി

കൊ​ല്ലം: വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ്വ​ന്തം ആ​സ്ഥാ​ന​മൊ​രു​ക്കാ​ൻ 90 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ക്കാ​നു​ള്ള ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ആ​സ്ഥാ​ന​നി​ർ​മാ​ണ​ത്തി​ന് വ​ഴി തെ​ളി​ഞ്ഞ​ത്. 2020ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന സ്വ​പ്നം ആ​ണ് ഇ​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. അ​ത്യാ​ധു​നി​ക അ​ക്കാ​ദ​മി​ക്-​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് 90 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക്ക് 16,864 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ, എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ നാ​ലു​നി​ല സ​മു​ച്ച​യ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ആ​ധു​നി​ക ക്ലാ​സ് മു​റി​ക​ൾ, ഹൈ​ടെ​ക് ഓ​ഫീ​സ് സം​വി​ധാ​നം, അ​ഡ്വാ​ൻ​സ്ഡ് ഇ​ല​ക്ട്രി​ക്ക​ൽ, ഫ​യ​ർ സേ​ഫ്റ്റി, വാ​ട്ട​ർ സ​പ്ലൈ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും. കൊ​ല്ലം മു​ണ്ട​യ്ക്ക​ലി​ൽ ആ​ണ് ആ​സ്ഥാ​ന മ​ന്ദി​രം ഉ​യ​രു​ന്ന​ത്. ക​ച്ചി​ക്ക​ട​വി​ൽ എ​ട്ട​ര ഏ​ക്ക​റോ​ളം സ്ഥ​ലം ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത് വാ​ങ്ങി​യി​രു​ന്നു. പി.​ഡ​ബ്ല്യ.​ഡി​ക്കാ​ണ് ആ​സ്ഥാ​ന നി​ർ​മാ​ണ​ത്തി​ന്റെ നി​ർ​വ​ഹ​ണ ചു​മ​ത​ല. ഉ​ട​ൻ ത​റ​ക്ക​ല്ലി​ട​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നും മി​ക​ച്ച നി​ല​വാ​ര​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​ന്ന പ​ദ്ധ​തി എ​ന്ന​നി​ല​യി​ലാ​ണ് ഓ​പ​ൺ സ​ർ​വ​ലാ​ശാ​ല​ക്ക് തു​ക അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - 90 crores to build headquarters for SN Open University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.