പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാറിനെ ബി.ജെ.പി പഞ്ചായത്തംഗങ്ങൾ
ഉപരോധിക്കുന്നു
പെരിനാട്: പഞ്ചായത്ത് പ്രസിഡന്റിനെ ബി.ജെ.പി അംഗങ്ങള്‍ ഉപരോധിച്ചു. കാബിനില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച പ്രസിഡന്റും ബി.ജെ.പി വനിത അംഗങ്ങളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കുടുംബശ്രീ ജനകീയ ഹോട്ടലില്‍ അഴിമതി ആരോപിച്ചാണ് ഉപരോധം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാറിനെ ബി.ജെ.പി അംഗങ്ങളായ ഇടവട്ടം വിനോദ്, ശ്രുതി, ആര്‍. സ്വപ്ന, എല്‍. വിജയലക്ഷ്മി, സുനില്‍ എന്നിവരാണ് ഉപരോധിച്ചത്.
കാബിനിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ കാലിന് ചെറിയ പരിക്കുപറ്റിയ പഞ്ചായത്ത് പ്രസിഡന്റ് കുണ്ടറ താലൂക്കാശുപത്രിയിലും സമരക്കാരായ വനിത അംഗങ്ങള്‍ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
അഞ്ചാലുംമൂട് പൊലീസെത്തി ബി.ജെ.പി അംഗങ്ങളെ അറസ്റ്റ് ചെയ്തുമാറ്റി. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കുടുംബശ്രീ അധികൃതർ എന്നിവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സ തേടിയതിനാല്‍ പൊലീസ് സ്റ്റേഷനിലെ ചര്‍ച്ച നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.