മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​പ്പോ​ൾ

ഹോട്ടൽ മാലിന്യവുമായെത്തിയ ഓട്ടോറിക്ഷ പിടികൂടി

കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഹോട്ടൽ മാലിന്യം തള്ളാനെത്തിയ ഓട്ടോറിക്ഷ പഞ്ചായത്ത് അധികൃതർ പിടികൂടി. വാർഡ് 20ൽ പ്രവർത്തിക്കുന്ന സലിം ഹോട്ടലിൽനിന്നുള്ള മാലിന്യവുമായെത്തിയ ഓട്ടോറിക്ഷയാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് പിടികൂടിയത്.

പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്ന് സ്ഥിരമായി പല ഭാഗങ്ങളിലും മാലിന്യംനിക്ഷേപിക്കുന്നത് പതി വായതോടെയാണ് നാട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതർ വാഹനം പിടികൂടിയത്. മാലിന്യം തള്ളിയതിനെതിരെ കർശന നിയനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇവരിൽ പിഴത്തുക ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിനോക്കി എഡ്വേർഡ് അറിയിച്ചു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി ടി.വി സ്ഥാപിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. 

Tags:    
News Summary - Autorickshaw carrying hotel waste seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.