കളഞ്ഞുകിട്ടിയ പഴ്സ് ഉടമക്ക് നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി

അഞ്ചൽ:റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമക്ക് നൽകി ഓട്ടോഡ്രൈവർ മാതൃക കാട്ടി. ആലഞ്ചേരി കണ്ണങ്കോട് ആബിൽ വില്ലയിൽ ആബിലിന്‍റെ പഴ്സാണ് നഷ്ടപ്പെട്ടത്. നാലായിരം രൂപയും എ.ടി.എം കാർഡുകൾ ഉൾപ്പെടെ രേഖകളുമടങ്ങിയതായിരുന്നു പഴ്സ്. ആലഞ്ചേരി -കരുകോൺ റോഡിൽ ആലഞ്ചേരിക്ക് സമീപത്ത് റോഡിൽ നിന്നാണ് പഴ്സ് ലഭിച്ചത്.

കരുകോണിൽ നിന്നും ആലഞ്ചരിക്ക് സവാരി പോയ ഓട്ടോയുടെ ഡ്രൈവർ കരുകോൺ സ്വദേശി ഷാജി കൊടിവിളക്കാണ് പഴ്സ് ലഭിച്ചത്. പണവും രേഖകളുമുണ്ടെന്ന് മനസിലായതോടെ ഏരൂർ പൊലീസ് സ്റ്റേഷനിലെത്തി പഴ്സ് പൊലീസിന് കൈമാറി. എസ്.ഐ പ്രിയ രേഖകൾ പരിശോധിച്ച് യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ആബിൽ സ്റ്റേഷനിലെത്തി പഴ്സ് ഏറ്റുവാങ്ങി.

Tags:    
News Summary - The auto driver set an example by returning the lost wallet to its owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.