Posted On
date_range Updated On
date_range ആക്രമണക്കേസ് പ്രതികൾ ഒരുവർഷത്തിന് ശേഷം അറസ്റ്റിൽ
കൊല്ലം: ആക്രമണക്കേസിലെ പ്രതികളെ ഒരുവർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. കൊട്ടിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കേസിലെ പ്രതികളെ കൊല്ലം ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.
കരീപ്ര, പ്ലാക്കോട് സനോജ് മന്ദിരത്തിൽ ബിനു, മുഖത്തല രമ്യ ഭവനിൽ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖത്തല പാങ്കോണത്ത് 2019 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.
യുവാവിനെ വീട്ടിൽ അതിക്രമിച്ചുകയറി വാളു വീശി ഭീകരാന്തരീക്ഷം സൃഷ്്ടിച്ചും അടിച്ച് മാരകമായി പരിക്കേൽപിച്ചതിനും ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.