ത​ന്‍സീ​ല്‍

യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിൽ പ്രതി പിടിയില്‍

ശ​ക്തി​കു​ള​ങ്ങ​ര: സു​ഹൃ​ത്തി​ന്റെ പി​താ​വി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച വി​രോ​ധ​ത്തി​ല്‍ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ല്‍. ശ​ക്തി​കു​ള​ങ്ങ​ര ക​ന്നി​മേ​ല്‍ചേ​രി ത​ട്ടാ​ന്‍ത​റ ആ​മ​ച്ചി​റ വീ​ട്ടി​ല്‍ ത​ന്‍സീ​ല്‍ ആ​ണ് (24) ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ന്നി​മേ​ല്‍ചേ​രി കോ​ലാ​ശ്ശേ​രി​ല്‍ ബി​ജു​വി​നെ​യാ​ണ് ക​ഴു​ത്തി​ല്‍ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ല്‍നി​ന്ന്​ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​ണ് വീ​ണ്ടും കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍പ്പെ​ട്ട​ത്. ശ​ക്തി​കു​ള​ങ്ങ​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​നു വ​ര്‍ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ ആ​ശ, ദി​ലീ​പ്, ഷാ​ജ​ഹാ​ന്‍, സി.​പി.​ഒ ക്രി​സ്റ്റ​ഫ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Accused in the case of stabbing a young man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.