Posted On
date_range Updated On
date_range തിരയിൽപ്പെട്ട് ഏഴു വയസ്സുകാരിയെ കാണാതായി
കുഴിത്തുറ: തേങ്ങാപട്ടണം കടൽത്തീരത്ത് പിതാവും ഏഴു വയസ്സുകാരിയായ മകളും ഞായറാഴ്ച ഉച്ചയോടെ തിരമാലയിൽപ്പെട്ടു. പിതാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. വിഴുന്തയമ്പലം സ്വദേശി പ്രേംദാസിന്റെ മകൾ ആദിശയെയാണ് കാണാതായത്. ഞായറാഴ്ച വൈകിയും കോസ്റ്റൽ പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി കടലിൽ ശക്തമായ തിരയിളക്കം ഉണ്ടാകുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയതിനിടയിലാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.