കുളത്തൂപ്പുഴ: ചുറ്റുമതില്‍ ഇല്ലാത്ത ബാങ്ക് കെട്ടിടത്തില്‍നിന്ന് താഴ്ചയിലേക്ക് വീണ് സഹകരണബാങ്ക് സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്ക്.
കുളത്തൂപ്പുഴ സര്‍വിസ് സഹകരണ ബാങ്കിന്റെ ചോഴിയക്കോട് ശാഖയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരന് ചോഴിയക്കോട് ലക്ഷ്മി വിലാസത്തില്‍ പി. അശോകനാണ് പരിക്കേറ്റത്.
കഴിഞ്ഞ രാത്രിയില്‍ പിറകുവശത്ത് ബാങ്ക് കെട്ടിടത്തില്‍തന്നെ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫിസിനോട് ചേര്‍ന്നുളള ശൗചാലയത്തിലേക്ക് പോകുന്നതിനിടയില്‍ കാല് വഴുതി പത്തടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ പെട്ട അശോകന് ഏറെനേരത്തിനു ശേഷം പണിപ്പെട്ട് റോഡിലെത്തി അറിയിച്ചപ്പോഴാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്. വീഴ്ചയില്‍ താടിയെല്ലിനും വലതുകൈക്കും ഗുരുതര പരിക്കേറ്റ അശോകനെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരത്തായുള്ള ബാങ്ക് കെട്ടിടത്തിനു ചുറ്റും സുരക്ഷ മതില് നിർമിച്ച് സംരക്ഷണമൊരുക്കണമെന്ന് ഭരണസമിതി മാസങ്ങള്‍ക്കു മുമ്പ് തീരുമാനമെടുത്തെങ്കിലും നടപ്പില്വരുത്താത്തതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.