ചെസിൽ പുതുചരിത്രമാകാൻ കൊടുങ്ങല്ലൂരിന്റെ കല്യാണി സിരിൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​സ് ബോ​ർ​ഡി​ൽ പു​തു​ച​രി​ത്ര​മാ​കാ​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ ക​ല്യാ​ണി സി​രി​ൻ. അ​ന്താ​രാ​ഷ്ട്ര ചെ​സ് ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ട സെ​പ്റ്റം​ബ​റി​ലെ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ വ​നി​താ താ​ര​ങ്ങ​ളു​ടെ ദേ​ശീ​യ റാ​ങ്കി​ങ്ങി​ൽ ഈ ​കൗ​മാ​ര പ്ര​തി​ഭ ആ​റാം സ്ഥാ​ന​ത്താ​ണ്.

ഒ​രു മ​ല​യാ​ളി വ​നി​താ താ​രം ആ​ദ്യ​മാ​യി ദേ​ശീ​യ ചെ​സ് റാ​ങ്കി​ങ്ങി​ലെ ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം നേ​ടു​ന്നു​വെ​ന്ന അ​പൂ​ർ​വ നേ​ട്ട​മാ​ണ് ക​ല്യാ​ണി സ്വ​ന്ത​മാ​ക്കി​യ​ത്. ഫി​ഡെ റേ​റ്റി​ങ്ങി​ൽ 2401 പോ​യ​ന്റ് നേ​ടി. ഇ​തോ​ടെ 2400 റേ​റ്റി​ങ് പോ​യ​ന്റ് മ​റി​ക​ട​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി വ​നി​താ ചെ​സ് താ​ര​മെ​ന്ന ച​രി​ത്ര​നേ​ട്ട​വും ഈ ​താ​ര​ത്തി​ന്റെ പേ​രി​ലാ​യി.

അ​ന്താ​രാ​ഷ്ട്ര ഓ​പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്റു​ക​ളി​ലെ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ക​ല്യാ​ണി ആ​ദ്യ വ​നി​താ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​നി​താ ഇ​ന്റ​ർ​നാ​ഷ​ന​ൽ മാ​സ്റ്റ​ർ പ​ദ​വി നേ​ടി​യി​രു​ന്നു. 2023ൽ ​കേ​ര​ള വ​നി​ത ചാ​മ്പ്യ​നാ​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​റി​ന്റെ ഉ​ജ്ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര​ത്തി​നും അ​ർ​ഹ​യാ​യി​ട്ടു​ണ്ട്. ടീം ​ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ എ​യ​ർ​പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​ക്ക് വേ​ണ്ടി ക​ളി​ക്കു​ന്ന ക​ല്യാ​ണി 2025ലെ ​ദേ​ശീ​യ ടീം ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ജി.​എ. സ്റ്റാ​നി ആ​ണ് പ​രി​ശീ​ല​ക​ൻ. പ​ത്താം വ​യ​സ്സി​ൽ കേ​ര​ള സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ ചെ​സി​ൽ ക​ല്യാ​ണി​യു​ടെ പ്ര​തി​ഭ തി​ള​ക്കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ചെ​സി​ന് കൂ​ടു​ത​ൽ സ​മ​യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ഓ​പ​ൺ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് പ​ഠ​നം ന​ട​ത്തു​ക​യാ​ണ് ക​ല്യാ​ണി. കൊ​ടു​ങ്ങ​ല്ലൂ​ർ പു​ല്ലൂ​റ്റ് ന​യ്ക്കു​ളം വ​ട്ട​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ൽ ജീ​വ​ന​ക്കാ​ര​നാ​യ സി​രി​ന്റെ​യും കു​ഴൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ് അ​ധ്യാ​പി​ക ധ​ന്യ​യു​ടെ​യും മ​ക​ളാ​ണ്. ഗോ​പി​ക​യാ​ണ് സ​ഹോ​ദ​രി. അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി വി.​കെ. രാ​ജ​ന്റെ സ​ഹോ​ദ​ര​നും കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന വി.​കെ. ഗോ​പി​യു​ടെ പൗ​ത്രി​യാ​ണ് ക​ല്യാ​ണി.

Tags:    
News Summary - Kodungalloor's Kalyani Sirin to create new history in chess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.