100 ശതമാനം വിജയം

ചവറ: സി.ബി.എസ്.ഇ പ്ലസ്​ ടു പരീക്ഷയിൽ തേവലക്കര സ്​ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിന്​ . 45 കുട്ടികൾക്ക് 90 ശതമാനത്തിന്​ മുകളിൽ മാർക്ക് ലഭിച്ചു. 78 പേർ ഡിസ്​റ്റിങ്ഷൻ നേടി. വിജയികളെ സ്കൂൾ അധികൃതർ അനുമോദിച്ചു. വിവേചനം അവസാനിപ്പിക്കണം കൊല്ലം: ഗവ. മെഡിക്കൽ കോളജിലെ കരാർ ജീവനക്കാരോട് സർക്കാർ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. വർഷങ്ങളായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും പ്രസിഡൻറ് ആവശ്യപ്പെട്ടു. കുറ്റക്കാരെ അറസ്​റ്റ്​ ചെയ്യണം കരുനാഗപ്പള്ളി: കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡൻറ് നീലികുളം സദാനന്ദൻ, മണ്ഡലം പ്രസിഡൻറ് കെ.എം. നൗഷാദ്, എൻ. രാജു, പഞ്ചായത്ത് മെംബർമാരായ യൂസുഫ്കുഞ്ഞ്, ഇർഷാദ് ബഷീർ, ഷാലി, ദീപക്, സൗമ്യ, സ്​നേഹലത എന്നിവരെ മർദിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്യണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. പരിശീലനം നീണ്ടകര: നീണ്ടകര മദര്‍ ഹുഡ് ചാരിറ്റബിള്‍ സൻെററില്‍ സൗജന്യ തൊഴില്‍ പരിശീലനം പുനരാരംഭിക്കുന്നു. 16 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ ആഗസ്​റ്റ്​ 13ന് മുമ്പ് സൻെററില്‍ രജിസ്​റ്റർ ചെയ്യണം. ഫോണ്‍: 9847053530

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.