പ​രി​ക്കേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വി​ജ​യ​ൻ, (2) റി​മാ​ൻ​ഡി​ലാ​യ ബി​ജു

അയൽവാസികൾ തമ്മിൽ സംഘർഷം: ഗൃഹനാഥന് പരിക്ക്

അ​ഞ്ച​ൽ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ത​ല​ക്ക്​ മു​റി​വേ​റ്റ ഗൃ​ഹ​നാ​ഥ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ർ​ച്ച​ൽ വി​ഷ്ണു​വി​ലാ​സ​ത്തി​ൽ എ​സ്. വി​ജ​യ​നാ​ണ്(55) പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ഓ​ടെ ഏ​രൂ​ർ നെ​ട്ട​യ​ത്ത്കോ​ണ​ത്താ​ണ് സം​ഭ​വം. വി​ജ​യ​ന്റെ അ​യ​ൽ​വാ​സി​യാ​യ ആ​ർ​ച്ച​ൽ സ്നേ​ഹ​ഭ​വ​നി​ൽ ബി​ജു (45) വു​മാ​യാ​ണ് സം​ഘ​ട്ട​നം ന​ട​ന്ന​ത്. പി​ക്ക​പ്പ് വാ​നു​മാ​യി ഓ​ട്ടം പോ​യ ബി​ജു​വി​നെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർ​ന്ന വി​ജ​യ​ൻ നെ​ട്ട​യ​ത്ത്കോ​ണ​ത്തു​വെ​ച്ച് ത​ട​ഞ്ഞു​നി​ർ​ത്തി വാ​ഹ​ന​ത്തെ​യും ബി​ജു​വി​നെ​യും ആ​ക്ര​മി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ബി​ജു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ലി​വ​ർ എ​ടു​ത്ത് വി​ജ​യ​നെ തി​രി​ച്ചാ​ക്ര​മി​ച്ചു. ത​ല​ക്കും കാ​ൽ​മു​ട്ടി​നും പ​രി​ക്കേ​റ്റ നി​ല​യി​ൽ നാ​ട്ടു​കാ​ർ വി​ജ​യ​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ജ​യ​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ ബി​ജു​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബി​ജു പി​ക്ക​പ്പു​മാ​യി ഏ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബി​ജു​വി​നെ അ​റ​സ്റ്റ്​ ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വി​ജ​യ​ന്റെ ത​ല​ക്കേ​റ്റ മു​റി​വി​ന് ഒ​ൻ​പ​ത് തു​ന്ന​ലു​ക​ളു​ണ്ട്. 

Tags:    
News Summary - Conflict between neighbors: Homeowner injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.